വാർഡ് ഡിലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്നു

Posted on Tuesday, November 19, 2024

2024 സെപ്തംബർ 11 ലെ 2920-ാം നമ്പർ അസാധാരണ ഗസറ്റിൽ ഗസറ്റിൽ എസ്.ആർ.ഒ.നമ്പർ 813/2024 ആയി പ്രസിദ്ധപ്പെടുത്തിയ 10.09.20240 സ.ഉ.(അച്ചടി) നം.49/2024/ത.സ്വ.ഭ.വ. നമ്പർ വിജ്ഞാപന പ്രകാരം തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ നേരിട്ടുളള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 56 ആയി നിശ്ചയിട്ടുളളതിനാൽ, പ്രസ്‌തുത മുനിസിപ്പൽ കോർപ്പറേഷനെ അത്രയും വാർഡുകളായി വിഭജിക്കുന്നതിനും അവയുടെ അതിർത്തികൾ നിർണ്ണയിക്കുന്നതിനുമുള്ള കരട് നിർദ്ദേശങ്ങൾ അനുബന്ധമായി ചേർത്തിട്ടുള പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരം 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട‌ിലെ ജ-ാം വകുപ്പ് അനുശാസിക്കും പ്രകാരം ഡിലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനം

ചെയ്യ് തിട്ടുള്ളതാണ്.

പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ആയത് 2024 ഡിസംബർ 3-ാം തിയതിയിലോ അതിനു മുമ്പോ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയോ നേരിട്ടോ രജിസ്റ്റർ ചെയ്‌ത തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപ്രകാരം നൽകുന്നവയോടൊപ്പം എന്തെങ്കിലും രേഖകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകേണ്ടതാണ്.

ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്നതും യുക്തമെന്നു കാണുന്ന പക്ഷം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തുന്ന സമയത്തും സ്ഥലത്തും വച്ച്

പരാതിക്കാരെ ഡീലിമിറ്റേഷൻ കമ്മീഷൻ നേരിച്ച് കേൾക്കുന്നതുമാണ്. തൽസമയം പരാതിക്കാർ നേരിട്ട് ഹാജരാകേണ്ടതാണ്.

 

                                                                                                                                                         കോർപ്പറേഷൻ സെക്രട്ടറി

                                                                                                                                                                         തൃശ്ശൂർ

 

 

വാർഡ് ഡിലിമിറ്റേഷൻ നോട്ടിഫിക്കേഷനും അതിൻ്റെ ഭാഗമായ ഡിജിറ്റൽ ഭൂപടവും ഡിലിമിറ്റേഷൻ കമ്മീഷൻ്റെ വെബ്സൈറ്റിലും ,  എന്ന വെബ്സൈറ്റിലും ലഭിക്കുന്നതാണ്.

Clickhere