എസ്ബിഎം - ദോ രംഗ്

      തൃശ്ശൂര്‍ കോര്‍പ്പറേഷന്‍റെ ശുചിത്വ അംബാസിഡര്‍മാരായി ദേശീയ അവാര്‍ഡ് ജേതാവ് ബിജു മേനോനേയും പത്നി സംയുക്ത വര്‍മ്മയേയും പ്രഖ്യാപിച്ചു

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സീറോ വേയ്സ്റ്റ് കോര്‍പ്പറേഷനായി മാറുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുകയാണ്. ഉറവിടത്തില്‍ തന്നെ മാലിന്യം തരംതിരിക്കലും സംസ്ക്കരിക്കലുമാണ് ഇതില്‍ പ്രധാനം. ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് കൗണ്‍സില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ചരിത്രപരമായ ഈ യാത്രയില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനോടൊപ്പം സഞ്ചരിക്കാന്‍ തൃശ്ശൂരിന്‍റെ ഹൃദയം കവര്‍ന്ന താരദമ്പതികള്‍ തയ്യാറായിരിക്കുകയാണ്. "ശുചിത്വ നഗരം സുന്ദര നഗരം" പദ്ധതിയുടേയും 2023 സീറോ വേയ്സ്റ്റ് കോര്‍പ്പറേഷന്‍ പദ്ധതിയുടേയും ബ്രാന്‍റ് അംബാസിഡര്‍മാരായി താരദമ്പതിമാരായ ശ്രീ. ബിജു മേനോനും ശ്രീമതി സംയുക്ത വര്‍മ്മയും തൃശൂർ കോർപ്പറേഷനുമായി സഹകരിച്ചതിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

SBM-DO RANG

 

Gallery