സീറോ വേസ്റ്റ് ഹാക്ക്ത്തോണും പ്രാദേശിക നൂതന പദ്ധതിയും :പോർട്ടലുകൾ തുറന്നിരിക്കുന്നു

മാലിന്യ മുക്തം നവകേരളത്തിനായി മാലിന്യ സംസ്കരണ മേഖലയിലെ പ്രതിസന്ധികൾ തരണം ചെയ്യുന്നതിനു സ്റ്റാർട്ട്‌ ആപ്പ് കൾക്ക് തങ്ങളുടെ പുത്തനാശയങ്ങൾ സമർപ്പിക്കുന്നതിനുള്ള പോർട്ടൽ തുറന്നിരിക്കുന്നു.ഡിസംബർ 3വരെയാണ് ഹാക്ക്തോണിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം. ശുചിത്വമിഷൻ, നവകേരള മിഷൻ, KSWMP, കില, ക്ലീൻ കേരള കമ്പിനി, സ്റ്റാർട്ട്‌ ആപ്പ് മിഷൻ,സോഷ്യൽ ആൽഫ, IRTC, തദ്ദേശ സ്വയംഭരണവകുപ്പ്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ്, OLOI എന്നിവർ സംയുക്തമായി ചേർന്നാണ് ഹാക്ക്ത്തോൺ സംഘടിപ്പിക്കുന്നത്.https://kdisc.kerala.gov.in/en/zero-waste-hackathon/
 
കൂടാതെ പ്രാദേശിക തലത്തിൽ നൂതനാശയധാതാക്കളെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതി. ഈ  പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഇന്നൊവേഷൻ പ്രോഗ്രാം പോർട്ടൽ തുറന്നിരിക്കുന്നു.  ഈ പോർട്ടലിൽ നിങ്ങൾ നിങ്ങളുടെ ഒരു ആശയം ഒരു മാതൃകയോട് കൂടി സമർപ്പിക്കുകയാണെങ്കിൽ നിങ്ങൾക് വേണ്ട എല്ലാ സഹായങ്ങളും KDISC വഴി ലഭ്യമാകും.
ആശയം പുതിയതാകണം,അതൊരു 1)ഉത്പന്നമാകാം,2) പ്രക്രിയയിൽ കൊണ്ട് വരുന്നമാറ്റം ആകാം, 3)അല്ലെങ്കിൽ സംവിധാനത്തിൽ കൊണ്ട് വരുന്നമാറ്റം.ഇങ്ങനെയുള്ള പുത്തൻ ആശയങ്ങൾക്ക് ഒരു മാതൃക കൂടി വേണം.
 
കൂടുതൽ വിവരങ്ങൾക്ക് 7034849321സീറോ വേസ്റ്റ് ഹാക്ക്ത്തോണും പ്രാദേശിക നൂതന പദ്ധതിയും :പോർട്ടലുകൾ തുറന്നിരിക്കുന്നു